
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുളള മത്സരം ജൂനിയര്‍, സീനിയര്‍ എന്നി രണ്ടു വിഭാഗങ്ങളിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അടുത്തമാസമാണ് മത്സരം നടക്കുക.
അഞ്ച് മുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും, ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പ്രാഥമിക തല മത്സരം ഏപ്രില്‍ അഞ്ചിനും രണ്ടാമത്തേത് ഏപ്രില്‍ ആറിനും നടക്കും.
ഓരോ സ്‌കൂളില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകളെ ഉള്‍പ്പെടുത്തിയുള്ള മെഗാ പ്രിലിമിനറി മത്സരം ഏപ്രില്‍ 11 നും ഫൈനല്‍ മത്സരം ഏപ്രില്‍ 12 ന് ഖുറം സിറ്റി ആംഫി തിയേറ്ററിലും നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 ന് മുന്‍പ് ദാര്‍സൈറ് സ്‌കൂളിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.