
ദോഹ: ഖത്തറിലെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നെഫ്രോളജി വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പ്രവാസികളിലാണ് രോഗം കൂടുതലായി കാണുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
വയറിന്റെ സമീപത്തുണ്ടാകുന്ന ശക്തിയേറിയ വേദനയും മൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് വൃക്ക രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇത്രയും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തണം. പ്രമേഹ രോഗികളാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.