
മസ്കത്ത്: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍. നിയമം നടപ്പാക്കിയതായുള്ള സുല്‍ത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 90 ദിവസത്തിന് ശേഷം ജൂണ്‍ പകുതി മുതല്‍ നിയമം നിലവില്‍ വരും.
ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത സെലക്ടീവ് എക്സൈസ് വരുമാന നികുതി നടപ്പില്‍ വരുത്താനുള്ള തീരുമാനം 2015ല്‍ റിയാദില്‍ നടന്ന ജി.സി.സി സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് കൈകൊണ്ടത്. സൗദി അറേബ്യയിലും യുഎഇയിലും ബഹ്റൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. പുകയില, മദ്യം, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍.
ഹാനികരമായ ഉല്പന്നങ്ങളില് ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉല്പന്നങ്ങള്ക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.