Currency

തഖീറയില്‍ പുതിയ പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Friday, March 15, 2019 2:09 pm

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അല്‍ തഖീറ സിറ്റിയില്‍ പൊതുപാര്‍ക്ക് തുറന്നു. അല്‍ ഖോര്‍ അല്‍ തഖീറ മുനിസിപാലിറ്റിയിലാണ് പാര്‍ക്കുള്ളത്. അല്‍ തഖീറ കോര്‍ണിഷില്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്ക് സമാന്തരമായി ഒരുക്കിയ ഒരു പാതയുള്‍പ്പെടെയുള്ള നടപ്പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. തഖീറ മുന്‍സിപ്പാലിറ്റിയാണ് രണ്ടര മില്യന്‍ റിയാല്‍ ചെലവില്‍ ശര്‍ഖ് ഗാര്‍ഡനും അല്‍ തഖീറ നടപ്പാതയും നിര്‍മിച്ചത്.

ശര്‍ഖ് ഗാര്‍ഡന്‍ നിര്‍മിച്ച 4841 ചതുരശ്ര മീറ്ററില്‍ 3500 ചതുരശ്ര മീറ്ററും ഹരിത പ്രദേശങ്ങളാണ്. വലിയ 16 സിദ്‌റ മരങ്ങളും മൂന്ന് ഭാഗങ്ങളിലായി പൂച്ചെടികളുമുണ്ട്. രണ്ട് മീറ്റര്‍ വീതിയില്‍ 320 മീറ്റര്‍ നീളത്തിലാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. രണ്ടു കളിസ്ഥലങ്ങളും പാര്‍ക്കിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x