
ദോഹ: ഖത്തറിലെ റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റ് സംവിധാനം വരുന്നു. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍വ ടാക്സികള്‍, ബസുകള്‍, ദോഹ മെട്രോ എന്നിവയിലേക്കുള്ള ടിക്കറ്റുകളെല്ലാം സ്മാര്‍ട്ട് ഫോണുകളിലൂടെയും ആപ്പിള്‍ വാച്ചിലൂടെയും എടുക്കാന്‍ കഴിയും. റോഡ് റെയില്‍ സമുദ്ര യാത്രകള്‍ക്കെല്ലാം കൂടി ഏകീകൃത സ്മാര്‍ട്ട് ടിക്കറ്റിങ് സംവിധാനമാണ് നടപ്പാക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗതമന്ത്രാലയം പുതിയ സംവിധാനം കൊണ്ടുവരുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതിയുടെ നിര്‍വഹണം. സിങ്കപ്പൂരിലെ എം.എസ്.ഐ ഗ്ലോബല്‍, ഗള്‍ഫ് ബിസിനസ് മെഷീന്‍സ് ഖത്തര്‍ (ജി.ബി.എം) എന്നിവയുമായി ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍ റെയിലിന്റെ ആധുനിക പൊതുയാത്രാ സംവിധാനങ്ങളായ ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ് എന്നിവ അതിവേഗം പ്രവര്‍ത്തന സജ്ജമായി വരികയാണ്.
ഖത്തര്‍ റെയിലിന്റെ ട്രാം സര്‍വീസാണ് ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കെറ്റെടുക്കാതെ കര്‍വ ബസില്‍ മെട്രോ, ട്രാം സ്റ്റേഷനുകളിലേക്കെത്തി യാത്ര തുടരാം. യാത്രക്കാര്‍ക്ക് ഏറെ സൗകര്യവും സമയലാഭവും ഇതിലൂടെ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.