Currency

വ്യാജ ഫോണ്‍ കോള്‍; മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Sunday, March 17, 2019 5:53 pm

ദോഹ: ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരില്‍ പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ പാസ്‌പോര്‍ട്ടിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചില വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഫോണ്‍ തട്ടിപ്പുകാര്‍ വിളിക്കുന്നത്. പാസ്‌പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യപ്പെടാറുള്ളത്. പാസ്‌പോര്‍ട്ട് ശരിയാക്കാന്‍ പണവും ആവശ്യപ്പെടും.

നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. വ്യാജ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ ലഭിക്കുന്നതെന്നതിനാല്‍ ഒറ്റയടിക്ക് സംശയവും തോന്നില്ല.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരിക്കലും എംബസി അധികൃതര്‍ ഫോണ്‍ വഴി ബന്ധപ്പെടുകയില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തട്ടിപ്പുകാരുടെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ +974-4425 5777 എന്ന ഫോണ്‍ നമ്പറിലോ cons.doha@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x