Currency

ഒമാന്‍ എയര്‍ കേരളത്തിലേക്കുള്‍പ്പെടെയുള്ള 92 സര്‍വീസുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Sunday, March 17, 2019 5:59 pm

മസ്‌കത്ത്: കേരളത്തിലേക്ക് ഉള്‍പ്പെടെ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 56 സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോടുള്ള ഓരോ സര്‍വീസുകളും ഉണ്ടാവില്ല. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x