
മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അന്തിമരൂപം പൂര്‍ത്തിയായതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇന്‍ഷൂറന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അഹമ്മദ് അലി അല്‍ മഅ്മരി പറഞ്ഞു. അനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കുന്നതിനായുള്ള ടെണ്ടര്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാന്റെ ഇന്‍ഷൂറന്‍സ് മേഖലയില്‍ വലിയ കുതിപ്പിന് തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പില്‍ വരുത്തുക. ആശുപത്രികളടക്കം ആരോഗ്യ സ്ഥാപനങ്ങളെയും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആയിരിക്കും പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുറമെ, രാജ്യത്ത് എത്തുന്ന സന്ദര്‍ശകരെയും ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് കീഴില്‍ കൊണ്ടുവരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.