Currency

സലാംഎയര്‍ 13 ഇടങ്ങളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, March 18, 2019 3:44 pm

മസ്‌കത്ത്: ബജറ്റ് വിമാന കമ്പനിയായ സലാംഎയര്‍ ഈ വര്‍ഷം 13 ഇടങ്ങളിലേക്കുകൂടി സര്‍വിസ് ആരംഭിക്കും. ജി.സി.സി രാജ്യങ്ങള്‍ക്കുപുറമെ അറബ്, ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കുമാകും പുതിയ സര്‍വിസുകള്‍. ഇതോടെ സലാംഎയര്‍ സര്‍വിസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണം 30 ആയി ഉയരുമെന്നും കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. കൂടുതല്‍ വിമാനങ്ങളും എത്തും. ഈ വര്‍ഷം അവസാനത്തോടെ സലാംഎയര്‍ നിരയില്‍ ഒമ്പതായി ഉയര്‍ത്താനാണ് പദ്ധതിയെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനിലേക്കും മഷാദിലേക്കും ഈ വര്‍ഷം നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കും. ഷിറാസിലേക്കുള്ള സര്‍വിസിന്റെ വിജയം കണക്കിലെടുത്താണ് ഈ തീരുമാനം. ഒമാനികള്‍ക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും.

ഒമാനിലെത്തുന്ന ഇറാനികള്‍ക്ക് മസ്‌കത്ത് വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസയും ലഭ്യമാണ്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മസ്‌കത്തില്‍ നിന്ന് കുവൈത്തിലേക്കും റിയാദിലേക്കും നേരിട്ടുള്ള സര്‍വിസ് ആരംഭിക്കും. സലാലയില്‍നിന്ന് അബൂദബിയിലേക്കുള്ള സര്‍വിസിനൊപ്പം സൊഹാര്‍-സലാല സര്‍വിസ് പുനഃസ്ഥാപിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x