Currency

ഖത്തര്‍ എയര്‍വെയ്സ് നിരയിലേക്ക് 250ാമത് വിമാനവും

സ്വന്തം ലേഖകന്‍Friday, March 22, 2019 3:20 pm

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വെയ്സ് നിരയിലേക്ക് 250ാമത് വിമാനം എത്തിച്ചേര്‍ന്നു. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് 22ാം വര്‍ഷത്തിലാണ് മികച്ച നേട്ടവുമായി ഖത്തര്‍ എയര്‍വെയ്സ് മുന്നേറുന്നത്.

ഖത്തര്‍ എയര്‍വെയ്സ് ഇതിനകം സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഖത്തര്‍ എയര്‍വെയ്സിന് 203 യാത്രാവിമാനങ്ങളും 25 കാര്‍ഗോ വിമാനങ്ങളും 22 എക്സിക്യൂട്ടീവ് ജെറ്റുകളുമാണ് സ്വന്തമായുള്ളത്.

ഇരുന്നൂറ്റമ്പത് വിമാനങ്ങള്‍ സ്വന്തമായ ചരിത്ര നിമിഷത്തെ ഏറെ അഭിമാനത്തോടെയാണ് വരവേല്‍ക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x