
മസ്‌കത്ത്: ഒമാനിലെ തൊഴില്‍ വിസകളും ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈനാകും. നിലവില്‍ വിസിറ്റ് വിസയും സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. ബാക്കി വിസകളും ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈനാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-വിസ പ്രൊജക്ട് മാനേജര്‍ അബ്ദുല്ല അല്‍ കല്‍ബാനി പറഞ്ഞു.
വിസാ നടപടി ക്രമങ്ങള്‍ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഇ-വിസയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫീസുകള്‍ വഴി 36 വിവിധ തരം വിസകളാണ് ഒമാന്‍ നല്‍കുന്നത്. സ്‌പോണ്‍സര്‍ ആവശ്യമുളള ടൂറിസ്റ്റ് വിസ, സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുന്നത്.
ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാര്‍ഥി വിസ, കുടുംബ വിസ, താല്‍കാലിക ജോലി വിസ തുടങ്ങിയ വിസകളും ഓണ്‍ലൈനായി മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.