
ഒമാന്‍: സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പനികള്‍ക്ക് ആവശ്യമുളള വിദേശ തൊഴിലാളികളുടെ വിസ ക്ലിയറന്‍സ് ഫാസ്റ്റ്ട്രാക്ക് സംവിധാനത്തില്‍ ലഭ്യമാക്കുന്ന പദ്ധതി ഒമാന്‍ സര്‍ക്കാര്‍ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴില്‍ അന്തരീക്ഷം സ്വദേശി തൊഴിലാളികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം.
24 മണിക്കൂറിനുള്ളില്‍ വിദേശ തൊഴിലാളികളുടെ വിസാ പെര്‍മിറ്റ് ലഭിക്കുന്നതടക്കം ആനുകൂല്ല്യങ്ങള്‍ ലഭ്യമാകുന്ന പുതിയ പദ്ധതി ‘അല്‍ മജീദ വര്‍ക്ക് എന്വയേണ്മെന്റ് മെഷര്‍ കാര്‍ഡ്’ എന്നാണ് അറിയപ്പെടുക. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് ‘അല്‍ മജീദ വര്‍ക്ക് എന്വയേണ്മെന്റ് മെഷര്‍ കാര്‍ഡ്’ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും ആകര്‍ഷക തൊഴില്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് പദ്ധതിക്ക് കീഴില്‍ നല്‍കുന്നത്. മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാന്‍ യോഗ്യത നേടിയ ഗ്രേഡ് വണ്‍ വിഭാഗത്തില്‍ മുന്നൂറിലധികം കമ്പനികളാണ് ഇപ്പോഴുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.