Currency

പൊതുഅവധികളിലെ നിര്‍മാണ ജോലികള്‍ക്ക് മസ്‌കത്തില്‍ നിരോധനം

സ്വന്തം ലേഖകന്‍Thursday, March 28, 2019 7:30 pm

മസ്‌കത്ത്: മസ്‌കത്തില്‍ വാരാന്ത്യം ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളില്‍ കെട്ടിട നിര്‍മാണ ജോലികളും അറ്റകുറ്റപ്പണികളും നിരോധിച്ചു. രാത്രികാലങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു പുറമെയാണിത്. പ്രത്യേക സാഹചര്യങ്ങളിലെ നിര്‍മാണജോലികള്‍ക്ക് നഗരസഭയില്‍ നിന്ന് അനുമതി നേടണം.

നിയമം ലംഘിച്ചാല്‍ 500 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖ് വ്യക്തമാക്കി. നിര്‍മാണമേഖലകളിലെ ശബ്ദ-വായു മലിനീകരണം കൂടി കണക്കിലെടുത്താണു നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x