
മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ആപ് അടുത്ത മാസം അവതരിപ്പിക്കുമെന്ന് വൈദ്യുതി റെഗുലേഷന് അതോറിറ്റി അറിയിച്ചു. ആദ്യം മസ്കത്ത് ഗവര്‍ണറേറ്റില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ മറ്റ് നഗരങ്ങളിേലക്ക് വ്യാപിപ്പിക്കും.
പദ്ധതിക്കായി അന്താരാഷ്ട്ര ടെന്‍ഡര്‍ നല്‍കുന്നതിന്റെ ഭാഗമായാണ് താല്പര്യമുള്ള കെട്ടിട ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. 3000 മുതല്‍ 5000 വരെ അപേക്ഷ ലഭിക്കുന്നതോടെ ആദ്യഘട്ട പദ്ധതി ആരംഭിക്കും. സഹിം പ്രോജക്ട് എന്ന പേരിലറിയപ്പെടുന്ന പദ്ധതിയിേലക്ക് ആപ് വഴി കെട്ടിട ഉടമയുടെ പേരുവിവരങ്ങളും കെട്ടിടങ്ങളും സ്ഥാനം അടക്കമുള്ള വിവരങ്ങളുമാണ് നല്‍കേണ്ടതെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഖൈസ് സഊദ് അല്‍ സഖ്വാനി അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ പദ്ധതി ആരംഭിക്കാനുള്ള ടെന്‍ഡര്‍ ഈ വര്‍ഷം മധ്യത്തോടെ നല്‍കാനാണ് പദ്ധതി.
തെരഞ്ഞെടുക്കുന്ന കരാറുകാരുടെ നിര്‍മാണച്ചെലവ്, നടത്തിപ്പ് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ ടെന്‍ഡര്‍ നല്‍കുക. പാനല്‍ സ്ഥാപിക്കുന്നതിന്റെ ചെറിയശതമാനം തുക ഉപഭോക്താക്കള്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ടിവരും. ഈ തുക വൈദ്യുതി ബില്ലില്‍നിന്ന് ഓരോ മാസവും കുറച്ചുെകാടുക്കും. നാലു വര്‍ഷം കൊണ്ട് തിരിച്ചുകിട്ടുന്ന രീതിയിലായിരിക്കും പണം സ്വീകരിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.