
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നാളെ പുതിയ വിദ്യാഭ്യാസ വര്‍ഷത്തിനു തുടക്കമാകും. വര്‍ഷാന്ത്യ പരീക്ഷ കഴിഞ്ഞ് 14 ദിവസത്തെ അവധി ആഘോഷിച്ച ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നാളെ ക്ലാസ് തുടങ്ങുന്നത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തീര്‍ന്നപ്പോള്‍ തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസംകൂടി അവധി ഉണ്ട്. മൂന്നിനാണ് എംഇഎസില്‍ ക്ലാസ് തുടങ്ങുന്നത്.
അതേസമയം സ്കൂളുകള്‍ നാളെ തുറക്കാനിരിക്കെ ഇനിയും പ്രവേശനം ഉറപ്പാക്കാനാവാത്ത വിദ്യാര്‍ഥികളും ഇവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. 500ല്‍ ഏറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയവുമായി പ്രശ്നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്ന ഇന്ത്യന്‍ എംബസിയുടെ ഉറപ്പിലാണ് ഇവരുടെ മുഴുവന്‍ പ്രതീക്ഷയും.
എംഇഎസ്, ഐഡിയല്‍, ശാന്തിനികേതന്‍ സ്കൂളുകളില്‍ 10 മുതല്‍ 20 ശതമാനംവരെ അധിക സീറ്റ് ലഭിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.