Currency

ഒമാനില്‍ വാഹനാപകടം; മലയാളി മരിച്ചു, ഒരാള്‍ക്ക് പരുക്ക്

സ്വന്തം ലേഖകന്‍Tuesday, April 2, 2019 1:35 pm

മസ്‌കത്ത്: മഹൂത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. ഞായറാഴ്ച സിനാവ്മഹൂത്ത് റോഡിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മയ്യില്‍ സ്വദേശി സാജിദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇബ്ര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x