
ഒമാന്‍: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂണിയന്റെ റിപ്പോര്‍ട്ട്. 2014 മുതല്‍ 2018 വരെ കാലയളവില്‍ 106 കമ്പനികളില്‍ നിന്നാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഇത്രയും പേരെ പിരിച്ചു വിട്ടത്.
2017 ല്‍ മാത്രം 5,000 തൊഴിലാളികളെ പിരിച്ചു വിട്ടു. 1334 പേര്‍ക്കാണ് 2018 ല്‍ ജോലി നഷ്ടമായത്. മുന്‍ വര്‍ഷത്തെക്കാള്‍ 73 ശതമാനം കുറവാണിത്. ജീവനക്കാരെ പിരിച്ചു വിടുന്ന കമ്പനികളുടെ എണ്ണം 18 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വാണിജ്യ വ്യവസായം, നിര്‍മാണം, ഓയില്‍, ഗ്യാസ്, വൈദ്യുതി, വെള്ളം എന്നീ മേഖലകളിലാണ് കാര്യമായ പിരിച്ചു വിടലുണ്ടായത്.
കഴിഞ്ഞ വര്‍ഷം എണ്ണ വിലയിലുണ്ടായ വര്‍ധന പിരിച്ച് വിടല്‍ കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. നിലവില്‍ ജീവനക്കാരുടെ പിരിച്ചു വിടലിനെതിരെ ഒമാനില്‍ നിയമങ്ങളൊന്നുമില്ല. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ സാധ്യതയും ട്രേഡ് യൂണിയന്‍ പഠനം നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.