Currency

4 സ്ഥാപനങ്ങള്‍ക്ക് പുതിയ ആസ്ഥാനം

സ്വന്തം ലേഖകന്‍Saturday, April 13, 2019 6:36 pm

ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് ഉള്‍പ്പെടെ 4 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതിയ കെട്ടിടങ്ങളിലേക്ക് മാറും. മദീന ഖലീഫയില്‍ നിന്ന് അല്‍ ദുഹൈല്‍ ക്ലബ്ബിനു സമീപത്തെ പുതിയ കെട്ടിടത്തിലേക്കാണു പാസ്പോര്‍ട്ട്‌സ് ഓഫിസ് മാറ്റുന്നത്. പുതിയ ഓഫിസില്‍ പ്രവാസി കാര്യം, പാസ്പോര്‍ട്ട്‌സ്, സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ്, യൂണിഫോം സര്‍വീസസ്, അഡ്മിനിസ്ട്രേഷന്‍ ഓഫ് പാസ്പോര്‍ട്ട്‌സ് എന്നീ വകുപ്പുകളുണ്ടാകും.

ഹമദ് ജനറല്‍ ആശുപത്രിയിലെ അടിയന്തര വിഭാഗമാണു പുതിയ കെട്ടിടത്തിലേക്ക് മാറുന്ന മറ്റൊരു സ്ഥാപനം. നിലവിലുള്ള എമര്‍ജന്‍സി വിഭാഗത്തെക്കാള്‍ നാലിരട്ടി സൗകര്യമുണ്ട് പുതിയ അത്യാഹിത വിഭാഗത്തിന്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദഫ്നയിലെ ആസ്ഥാനവും ഈ വര്‍ഷം പുതിയ കെട്ടിടത്തിലേക്കു മാറും. ഖത്തര്‍ സര്‍വകലാശാലയ്ക്ക് എതിര്‍വശമാണ് പുതിയ കെട്ടിടം. ജനറല്‍ അതോറിറ്റി ഓഫ് മൈനേഴ്സ് അഫയേഴ്സും ഇവിടേക്കു മാറ്റുമെന്നറിയുന്നു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x