Currency

ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകന്‍Sunday, April 14, 2019 8:01 pm

മസ്‌കത്ത്: ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാനില്‍ ന്യൂന മര്‍ദ്ദം ശക്തിയാര്‍ജിച്ചതു മൂലം വ്യാഴാച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. പൊതു ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, മസ്‌കത്ത്, ശര്‍ഖിയ മേഖലകളില്‍ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ന്യൂനമര്‍ദം തിങ്കളാഴ്ച യോടുകൂടി മാത്രമേ ദുര്‍ബലമാകുകയുള്ളൂ. കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇന്ന് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ശക്തമായ മഴ തുടരുന്നത് മൂലം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x