Currency

സൈബര്‍ സുരക്ഷയില്‍ മുന്നേറ്റവുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, April 17, 2019 3:37 pm

ദോഹ: സൈബര്‍ സുരക്ഷയില്‍ വന്‍ മുന്നേറ്റം നടത്തി ഖത്തര്‍. അറബ് മേഖലയില്‍ മൂന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ആഗോള തലത്തില്‍ പതിനേഴാം സ്ഥാനവും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ പതിനേഴിലെത്തിയത്.

ഐക്യരാഷ്ട്രസഭയുടെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ ആഗോള സൈബര്‍ സുരക്ഷാ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ നേട്ടം വ്യക്തമാക്കുന്നത്. 175 രാജ്യങ്ങളിലെ സൈബറിടങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗോള തലത്തില്‍ ബ്രിട്ടനാണ് സൈബര്‍ സുരക്ഷയില്‍ ഒന്നാമതുള്ള രാജ്യം. അമേരിക്ക രണ്ടും ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x