ദോഹ: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ റോമിങ് നിരക്കുകള്‍ കുറക്കുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ട പ്രര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ തുടക്കം കുറിച്ചതായി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(സിആര്‍എ) അറിയിച്ചു.
ഒരു മെഗാബൈറ്റ് മൊബൈല്‍ ഡാറ്റക്ക് പുതിയ നിരക്കുകള്‍ പ്രകാരം 1.82 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ ഒന്ന് മുതലുള്ള നിരക്കിനേക്കാള്‍ 17 ശതമാനം കുറവാണ് പുതിയ ഘട്ടത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്.
2016, 2017, 2018 വര്‍ഷങ്ങളിലെ ഏപ്രില്‍ ഒന്നാം തിയ്യതിയാണ് ഇതിന്റെ മുന്‍ ഘട്ടങ്ങള്‍ നടപ്പിലാക്കിയിരുന്നത്. മൊബൈല്‍ ഡാറ്റ, വോയിസ് കോള്‍, എസ്എംഎസ് സേവനങ്ങള്‍ എന്നിവയുടെ റോമിംഗ് നിരക്കില്‍ വലിയ തോതിലാണ് കുറവ് വന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.