Currency

ഒമാനില്‍ കൂടുതല്‍ വിദേശികള്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍

സ്വന്തം ലേഖകന്‍Monday, April 22, 2019 7:38 pm

മസ്‌കത്ത്: പൊതുമേഖലയിലെ വിദേശികളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍. 94 ശതമാനമാണ് രണ്ട് മേഖലകളിലുമായി വിദേശികളുടെ എണ്ണമെന്ന് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് ബിന്‍ ഉമര്‍ അല്‍ മര്‍ഹൂന്‍ പറഞ്ഞു. മജ്ലിസ് ശൂറയിലാണ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ വകുപ്പുകളിലെ 87.5 ശതമാനവും സ്വദേശി ജീവനക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 51.6 ശതമാനം പുരുഷന്‍മാരും 48 ശതമാനം വനിതകളുമാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സേവന മേഖലയില്‍ സ്വദേശിവത്കരണം 87.7 ശതമാനമായി വര്‍ധിച്ചതായി മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ 39,141 പേരും ഔഖാഫ്, മതകാര്യ മന്ത്രാലയത്തില്‍ 7,328 പേരും തൊഴിലെടുക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x