
ദോഹ: പാസ്പോര്‍ട്ട് അപേക്ഷകര്‍ ഈ മാസം 25 മുതല്‍ പുതിയ മാതൃകയിലുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ടുകള്‍ക്കു മാത്രമല്ല പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയ്ക്കും പഴയ മാതൃകയിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് എംബസി ട്വിറ്ററില്‍ വ്യക്തമാക്കി. ഇനി മുതല്‍ പുതിയ ഫോര്‍മാറ്റില്‍ ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് സേവാ പദ്ധതിയുമായി എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങളെ ബന്ധിപ്പിക്കുന്നതിനാണിത്.
https://embassy.passportindia.gov.in എന്ന എംബസി ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ ലിങ്ക് ഓപ്പണ്‍ ചെയ്ത് ഖത്തര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രജിസ്റ്റര്‍ ലിങ്കിലൂടെ യൂസര്‍ ഐഡി സൃഷ്ടിക്കണം. യൂസര്‍ ഐഡി ഉപയോഗിച്ച് അപേക്ഷാഫോം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കണം. അപേക്ഷ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കണം. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുക്കണം. ഇതില്‍ നിശ്ചിക കോളത്തില്‍ 2 ഃ 2 ഇഞ്ച് വലുപ്പത്തില്‍ കളര്‍ ഫോട്ടോ പതിക്കണം. ഈ അപേക്ഷയാണ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതെന്നും എംബസിയുടെ ട്വീറ്റില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.