
ദോഹ: ഇന്‍ഡിഗോ ദോഹ- തിരുവനന്തപുരം സര്‍വീസ് മേയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വാണിജ്യ കാരണങ്ങളാലാണു സര്‍വീസ് നിര്‍ത്തുന്നതെന്നും ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ഓപ്പറേഷന്‍സ് വിഭാഗം മേധാവി സണ്ണി പറഞ്ഞു.
വേനലവധി യാത്രക്കാര്‍ കൂടുതലുള്ള സീസണില്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നതു പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കാനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും ഇടയാക്കും. തിരുവനന്തപുരം സര്‍വീസ് മേയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന കാര്യം ഇന്‍ഡിഗോയുടെ ഖത്തര്‍ ഓഫിസ് സ്ഥിരീകരിച്ചു.
മേയില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാം. ജെറ്റ് എയര്‍വേയ്സ് നിലച്ചതോടെ കേരളത്തിന് നഷ്ടമായ സീറ്റുകള്‍ മറ്റു വ്യോമയാന കമ്പനികളിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ ഇന്‍ഡിഗോയുടെ തിരുവനന്തപുരം സര്‍വീസ് കൂടി റദ്ദാക്കുന്നതു കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കും. എയര്‍ ഇന്ത്യയ്ക്ക് തിരുവനന്തപുരത്തേക്കു സര്‍വീസ് ഉണ്ടെങ്കിലും കോഴിക്കോടു വഴിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.