
മസ്കത്ത്: ധന വിനിമയത്തിന് നൂതന സംവിധാനമൊരുക്കി ആഗോള പണമിടപാട് സ്ഥാപനമായ ഒമാന്‍ യുഎഇ എക്സ്ചേഞ്ച്. നവീനവും ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ വഴി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ സ്വയം സേവന കിയോസ്ക് സംവിധാനമാന് ഒമാന്‍ യുഎഇ എക്സ്ചേഞ്ച് ഒരുക്കിയിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളോ പണമോ ഉപയോഗിച്ച് വിനിമയം നടത്താന്‍ സാധിക്കുന്ന വിധമാണ് കിയോസ്ക് ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യത്തോടുകൂടിയ സുല്‍ത്താനേറ്റിലെ ആദ്യത്തെ എക്സ്ചേഞ്ച് ഹൗസായി ഒമാന്‍ യുഎഇഎക്സ്ചേഞ്ച് മാറും. റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒമാന്‍ യുഎഇ എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നാഷണല്‍ ഐഡിയോ, റസിഡന്റ് ഐഡിയോ കിയോസ്കില്‍ നിക്ഷേപിക്കുന്നതോടെ അവരുടെ വിശദാംശങ്ങള്‍ കിയോസ്ക് മെഷീനില്‍ തെളിയുകയും ആവശ്യാനുസരണം ലോകത്തിലേക്കെവിടെ വേണമെങ്കിലും പണമിടപാട് നടത്താനും സാധിക്കും.
ഒമാന്‍ ഐഡന്റിറ്റി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കിയോസ്കില്‍ തെളിയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.