Currency

റമസാനില്‍ ആശുപത്രി ഒപികളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Sunday, May 5, 2019 6:48 pm

ദോഹ: റമസാനില്‍ എല്ലാ ആശുപത്രികളിലെയും ഒപി ക്ലിനിക്കുകളുടെ പ്രവര്‍ത്തന സമയം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പുനക്രമീകരിച്ചു. അത്യാഹിത, ഇന്‍പേഷ്യന്റ് വിഭാഗങ്ങള്‍ റമസാനിലും മാറ്റമില്ലാതെ പ്രവര്‍ത്തിക്കും. അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവര്‍ നിശ്ചിത സമയത്തുതന്നെ ക്ലിനിക്കുകളില്‍ എത്തണമെന്ന് എച്ച്എംസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു.

അപ്പോയ്‌മെന്റില്‍ മാറ്റം വേണ്ടവര്‍ 16060 എന്ന നമ്പരില്‍ വിളിച്ച് സമയം പുനക്രമീകരിക്കണം. ദീര്‍ഘകാല ചികില്‍സ ആവശ്യമുള്ളവര്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നതിനു മുടക്കം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x