Currency

റമസാനില്‍ മുവാസലാത്ത് സര്‍വീസ് രാത്രി 12 വരെ; 20% നിരക്കിളവും

സ്വന്തം ലേഖകന്‍Sunday, May 5, 2019 6:53 pm

മസ്‌കത്ത്: റമസാനില്‍ മുവാസലാത്ത് സര്‍വ്വീസ് രാത്രി 12 മണി തുടരും. വിവിധ റൂട്ടികളില്‍ 20 ശതമാനം വരെ നിരക്കിളവും ലഭിക്കും. രാവിലെ 6.45 മുതല്‍ ആരംഭിക്കുന്ന സിറ്റി സര്‍വ്വീസുകള്‍ അര്‍ധ രാത്രിയിലാണ് അവസാനിക്കുക. റമസാനില്‍ രാത്രി യാത്രക്കാര്‍ വര്‍ധിക്കുന്നതിലാണ് സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്.

അസൈബ മുവാസലാത്് ഓഫീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് മൂന്ന് വരെയും വൈകുന്നേരം 7.30 മുതല്‍ രാത്രി 11.30 വരെയും ഓഫീസ് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x