Currency

ദോഹ മെട്രോയുടെ ആദ്യ ഘട്ടം സര്‍വീസ് ബുധനാഴ്ച്ച ആരംഭിക്കും

സ്വന്തം ലേഖകന്‍Tuesday, May 7, 2019 12:45 pm

ദോഹ: ഖത്തറിന്റെ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തന സജ്ജമാകുന്നു. നിര്‍മ്മാണ ജോലികളെല്ലാം പൂര്‍ത്തിയായ ദോഹ മെട്രോയുടെ ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ബുധനാഴ്ച്ച ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയുള്ള പതിമൂന്ന് റെഡ് ലൈന്‍ സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുക. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിനിന്റെ പ്രവര്‍ത്തനം.

അല്‍ ഖസ്സര്‍, ദോഹ എജ്യുക്കേഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, QIC വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ ജദീദ്, മുഗളിന, ഓള്‍ഡ് എയര്‍പോര്‍ട്ട്, മതാര്‍ ഖദീം, ഫ്രീസോണ്‍, റാസ് ബു ഫോണ്ടാസ്, അല്‍ വക്ര എന്നീ സ്റ്റേഷനുകളെയാണ് ആദ്യ ഘട്ടത്തില്‍ ബന്ധിപ്പിക്കുന്നത്.

മൊത്തം പതിനെട്ട് റെഡ്‌ലൈന്‍ സ്റ്റേഷനുകളാണ് ദോഹ മെട്രോക്കുള്ളത്. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ആദ്യ ഘട്ടമാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ ലൈന്‍ സ്റ്റേഷനുകളാണ് അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കുക. 2022 ഓടെ മുഴുവന്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുമായും മെട്രോ ബന്ധിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x