
ഒമാന്‍: സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ അസി. ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, എംപ്ലോയി അഫെയേഴ്‌സ് മാനേജര്‍, ട്രെയ്‌നിങ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, അസി.മാനേജര്‍ തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി.
സമ്പൂര്‍ണ വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ശേഷം വിസ പുതുക്കി നല്‍കുന്നതല്ല. അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകള്‍ അടക്കം പുതുതായി വിസാ വിലക്ക് ഏര്‍പ്പെടുത്തിയ തസ്തികകളിലെല്ലാം മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ട്.
പുതിയ ഉത്തരവ് മലയാളികളുടെയടക്കം തിരിച്ചുപോക്കിന് വഴിയൊരുക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും വിസാ വിലക്കുകളും നിമിത്തം ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.