Currency

ഒമാനില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങുന്നതിനുള്ള നിയമം വരുന്നു

സ്വന്തം ലേഖകന്‍Monday, May 13, 2019 3:04 pm

മസ്‌കറ്റ്: ഒമാനില്‍ വിദേശികള്‍ക്ക് വസ്തുവകകള്‍ സ്വന്തമായി വാങ്ങുന്നതിനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് വിദേശികള്‍ക്കും രാജ്യത്ത് സ്വന്തമായി സ്ഥലങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപെട്ട പഠനങ്ങള്‍ എല്ലാം തന്നെ ഗാര്‍ഹിക മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് നിയമ മന്ത്രാലയവുമായി ചേര്‍ന്ന് നടപടിക്രമങ്ങളിലേക്ക് കടന്നത്.

ഭൂമിയും കെട്ടിടങ്ങളും വിദേശികള്‍ക്ക് സ്വന്തമായി വാങ്ങുവാന്‍ കഴിയുന്നതോടുകൂടി ധാരാളം വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാന്‍ അവസരമുണ്ടാകും. ഇത് മൂലം കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ഒമാനിലേക്ക് എത്തിച്ചേരുവാന്‍ വഴി തുറക്കും. 2002 മുതല്‍ മറ്റു ഗള്‍ഫു നാടുകളിലെ പൗരന്മാര്‍ക്ക് ഒമാനില്‍ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനു അനുമതി ലഭിച്ചു വരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x