
ദോഹ: ഈദുല്‍ ഫിത്ര് അവധിദിനങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) അടിയന്തര വൈദ്യസേവന വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കിടത്തിച്ചികില്‍സാ സേവനങ്ങളും ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ലഭ്യമാണെന്ന് എച്ച്എംസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ ഈദ് അവധിദിനങ്ങളില്‍ ഔട്ട്പേഷ്യന്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഹമദ് ജനറല്‍ ആശുപത്രി, അല്‍ വക്ര, ക്യൂബന്‍, അല്‍ഖോര്‍ ആശുപത്രികളിലെ പ്രധാന എമര്‍ജന്‍സികള്‍ 24 മണിക്കൂറും തുറന്നിരിക്കും. ഹാര്‍ട്ട് ആശുപത്രി, നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസേര്‍ച്ച്(എന്‍സിസിആര്‍) അടിയന്തര പരിചരണ കേന്ദ്രം, വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (പ്രസവ, ഗൈനക്കോളജി എമര്‍ജന്‍സികള്‍ മാത്രം) എന്നിവയും സാധാരണ പോലെ പ്രവര്‍ത്തിക്കും. ഡയാലിസ് സേവനങ്ങളും പീഡിയാട്രിക് എമര്‍ജന്‍സി ക്ലിനിക്കും സാധാരണപോലെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.