
ദോഹ: വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ ഇ-വീസ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി. ചില വ്യാജ സൈറ്റുകള്‍ ഇന്ത്യന്‍ ഇ-വീസ വാഗ്ദാനം ചെയ്യുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മുന്നറിയിപ്പ്. വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ ഇ-വീസക്ക് അപേക്ഷിക്കാനുള്ള ശരിയായ വെബ്സൈറ്റ് www.indianvisaonline.gov.in ആണെന്നും എംബസി വ്യക്തമാക്കുന്നു.
മുന്നറിയിപ്പില്‍ വ്യാജ അവകാശവാദം ഉന്നയിക്കുന്ന വെബ്സൈറ്റുകളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://www.evisatoindia.org.in, https://www.evisaindia.com, https://www.indianvisaservice.org, https://www.indiaimmigration.org, https://www.evisaindia.org.in, https://www.indiaonlineevisas.org.in and https://www.indiaevisa.org എന്നിവയാണ് വ്യാജ വെബ്സൈറ്റുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.