
ദോഹ: ഖത്തറില്‍ വേനല്‍ ചൂട് റെക്കോര്‍ഡിലെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കാലാവസ്ഥാ വകുപ്പ്. ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. നിലവില്‍ താപനില ഉയര്‍ന്നാണിരിക്കുന്നത്. സാധാരണ വേനല്‍ കാലത്ത് രാജ്യത്തുണ്ടാകാറുള്ള ചൂടാണ് ഇപ്പോഴും ഉള്ളത്. 48.2 ഡിഗ്രിസെല്‍ഷ്യസ് ആണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനില.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താപനിലയില്‍ വരും ദിവസങ്ങളില്‍ അസാധാരണമായി വന്‍വര്‍ധനവ് ഉണ്ടാകുമെന്ന സൂചനയും ഇപ്പോള്‍ ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. 1973ല്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ താപനില രേഖപ്പെടുത്തിയപ്പോള്‍ പോലും ഖത്തറിലെ താപനില 40നും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരുന്നുവെന്ന കാര്യവും അധികൃതര്‍ എടുത്തുപറഞ്ഞു.
താപനിലയുടെ കാര്യത്തിലും മറ്റ് കാലാവസ്ഥാ അറിയിപ്പുകളുെട കാര്യത്തിലും ഔദ്യോഗികമായ സേവനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.