Currency

ദോഹ- തിരുവനന്തപുരം സര്‍വീസ് തീയതി നീട്ടി ഇന്‍ഡിഗോ

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:37 pm

ദോഹ: ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്ന് തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീട്ടി. ഒക്ടോബര്‍ 27 ലേക്കാണ് സര്‍വീസ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 1 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍വീസ് തുടങ്ങാന്‍ വൈകുന്നത് ദോഹയില്‍ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

സ്‌കൂള്‍ അവധികാലമായതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കാണ് റദ്ദാക്കല്‍ നടപടി തലവേദനയാകുന്നത്. സീസണായതിനാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ധന പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനും തടസമാകും. ശരാശരി മലയാളി കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമാണ് നിലവിലുള്ള വിമാന ടിക്കറ്റ് നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x