Currency

ഗതാഗത സേവനം: പേള്‍ ഖത്തറില്‍ പുതിയ ഗതാഗത ഓഫിസ് തുറന്നു

സ്വന്തം ലേഖകന്‍Thursday, June 13, 2019 2:48 pm

ദോഹ: ഗതാഗത സേവനങ്ങള്‍ സുഗമമാക്കാന്‍ പേള്‍ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് ഓഫിസ് തുറന്നു. ഗതാഗത ലംഘനങ്ങള്‍ കൈകാര്യം ചെയ്യുക, അപകടങ്ങള്‍ അന്വേഷിക്കുക, വാഹന റജിസ്ട്രേഷന്‍ നടപടികള്‍, ലൈസന്‍സ് അപേക്ഷകള്‍ എന്നിവ പുതിയ ഓഫിസിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആഴ്ചയില്‍ 24 മണിക്കൂറും ഇവിടെ ഗതാഗത സേവനങ്ങള്‍ ലഭിക്കും.

പുതിയ ഓഫിസിന്റെ പ്രവര്‍ത്തനം പേള്‍ ഖത്തര്‍ മേഖലയിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 2018-22 ഗതാഗത സുരക്ഷാ നയത്തിന്റെ ഭാഗമായാണ് പേള്‍ ഖത്തറില്‍ പുതിയ ഓഫിസ് തുറന്നതെന്നു മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു. വാഹന അപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കും ഗുരുതര പരുക്കുകളും കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x