
മസ്കത്ത്: ഒമാന്‍ എയര്‍ കാബിന്‍ക്രൂ ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം. ഒമാന്റെ നിറങ്ങളും സംസ്കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം പുതിയ യൂനിഫോമിന്റെ രൂപകല്പനയെ സ്വാധീനിച്ചിട്ടുണ്ട്. ലണ്ടന്‍, ഹീത്രു റൂട്ടില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പുതിയ യൂണിഫോം ഘട്ടംഘട്ടമായി മുഴുവന്‍ സര്‍വിസുകളിലും നടപ്പാക്കുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒമാന്‍ എയറിന്റെ സ്വന്തം പ്രൊഡക്ട് ഡെവലപ്മെന്റ് ബ്രാന്‍ഡ് ടീമാണ് രൂപകല്പന നിര്‍വഹിച്ചത്.
ഒമാന്‍ കടലിനെ പ്രതിനിധാനം ചെയ്യുന്ന നീല രത്ന നിറത്തിലുള്ളതാണ് യൂനിഫോമിന്റെ പ്രധാന ഡിസൈന്‍ ഭാഗം. ജീവനക്കാര്‍ക്ക് ഈ നിറം ആത്മവിശ്വാസം നല്കുമ്പോള് യാത്രക്കാര്‍ക്ക് ഊഷ്മളതയുടെയും ആതിഥ്യമര്യാദയുടെയും പ്രതീകമായാണ് പുതിയ നിറം അനുഭവപ്പെടുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.