
ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്‌സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. വ്യോമയാനരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന സ്‌കൈട്രാക്‌സ് എയര്‍ലൈന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പത്തോളം പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഏറ്റവും മികച്ച സര്‍വീസിനുള്ള പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സര്‍വീസ്, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മികച്ച ഫസ്റ്റ് ക്ലാസ് ലോഞ്ച്, മികച്ച കാബിന്‍ ക്രൂ, മികച്ച എക്കണോമി ക്ലാസ് തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് ഖത്തര്‍എയര്‍വേയ്‌സ് സ്വന്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ നടത്തി വോട്ടിങിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. രണ്ടേകാല്‍ കോടിയോളം പേരാണ് വോട്ടിങില്‍ പങ്കെടുത്തത്.
ബഡ്ജറ്റ് എയര്‍ലൈനുകളില്‍ രണ്ടാമത്തെ മികച്ച സര്‍വീസായി ഈസി ജെറ്റിനെ തെരഞ്ഞെടുത്തു. മികച്ച കാബിന്‍ സ്റ്റാഫ് പുരസ്‌കാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.