Currency

അല്‍ ഗരാഫയില്‍ ഗതാഗതനിയന്ത്രണം

സ്വന്തം ലേഖകന്‍Monday, July 1, 2019 3:43 pm

ദോഹ: അല്‍ ഗരാഫയിലെ അല്‍ ഒയോണ്‍, താനി ബിന്‍ ജാസ്സിം സ്ട്രീറ്റുകളിലെ ഇരുവശങ്ങളിലെയും ഒരുവരി പാതകള്‍ ഇന്ന് മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. 3 മാസത്തേക്ക് ഗതാഗത വകുപ്പിന്റെ സഹകരണത്തിലാണ് റോഡ് അടയ്ക്കുന്നത്. രണ്ടു സ്ട്രീറ്റുകളിലെയും ഇരുവശങ്ങളിലേക്കും രണ്ടുവരി പാതകളാണുള്ളത്. ഇന്നു മുതല്‍ ഇരു വശങ്ങളിലെയും ഒരു വരിപാതകളില്‍ മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക.

അല്‍ ഗരാഫ സ്ട്രീറ്റിലെ ഇന്റര്‍സെക്ഷനിലേക്ക് എത്താതെ തന്നെ യു ടേണ്‍ എടുക്കാനായി താനി ബിന്‍ ജാസ്സിം സ്ട്രീറ്റില്‍ താല്‍ക്കാലിക പാത നിര്‍മിച്ചിട്ടുണ്ട്. അല്‍ ഗരാഫ പ്രദേശങ്ങളിലെ പുതിയ ഡ്രെയിനേജ് സംവിധാനത്തിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നത്. ഗതാഗത നിയന്ത്രണം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x