
ദോഹ: അല്‍ മാമൂറയില്‍ പുതിയ സിഗ്നല്‍ നിയന്ത്രിത ജംക്ഷന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിന് തുറന്നു. അല്‍ മാമൂറയിലെ അല്‍ മാദീദ് സ്ട്രീറ്റിനും ഹലൗള്‍ സ്ട്രീറ്റിനും ഇടയിലാണ് പുതിയ സിഗ്നല്‍ നിയന്ത്രിത ജംക്ഷന്. സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം.
ഹലൗള്‍ ഇന്റര്‍സെക്ഷനില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് അല്‍ ഘീമര് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യണം. ദോഹയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് മാദീദ് സ്ട്രീറ്റിലേക്കും അല്‍ മാദീദ് സ്ട്രീറ്റില്‍ നിന്നും വരുന്നവര്‍ ഇടത്തേക്ക് തിരിഞ്ഞ് ഹലൗള്‍ സ്ട്രീറ്റിലേക്കും യാത്ര ചെയ്യണം. ഹലൗള്‍, മാദീദ് സ്ട്രീറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ ജംക്ഷന്. ജംക്ഷന്റെ എല്ലാ നാല് വശങ്ങളില് നിന്നും വലത്തേയ്ക്ക് തിരിയാന്‍ കഴിയത്തക്ക വിധത്തിലാണ് നിര്‍മാണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.