
ദോഹ: മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ കാരാട്ടുപറമ്പിലെ പരേതരായ അരിമ്പ്രതൊടി മൂസയുടെയും ആയിഷയുടെയും മകന്‍ ഹംസ (57) ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ഖത്തറിലുള്ള ഹംസ ട്രെയ്്‌ലര്‍ ഡ്രൈവറായിരുന്നു.
മൃതദേഹം ഇന്നലെ രാത്രി ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്കു കൊണ്ടുപോയതായി ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ഇന്ന് കൊളത്തൂര്‍ കാരാട്ട്പറമ്പ് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ലൈല, മക്കള്‍: ഫവാസ്, ഫാത്തിമ ദിയ, ജസ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.