Currency

പൊടിക്കാറ്റ് 2 ദിവസം കൂടി; ജാഗ്രത വേണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Monday, July 8, 2019 4:01 pm

ദോഹ: വടക്ക് പടിഞ്ഞാറന്‍ പൊടിക്കാറ്റ് ശക്തം. അടുത്ത 2 ദിവസങ്ങള്‍ കൂടി പൊടിക്കാറ്റ് തുടരുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടി ഉയര്‍ത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) രാജ്യത്ത് തുടരുന്നത്. പകല്‍ സമയങ്ങളില്‍ ശക്തവും രാത്രിയോടെ ദുര്‍ബലവുമാകുന്നതാണ് അല്‍ ബരാഹിയുടെ പ്രത്യേകത. കാറ്റിന്റെ വേഗം 12 മുതല്‍ 25 നോട്ടിക് മൈലും ചിലയിടങ്ങളില്‍ 30 നോട്ടിക് മൈലുമാണ്.

പൊടി ഉയരുന്നത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പകല്‍ താപനില ഇന്നലെ ദോഹയില്‍ 44 ഡിഗ്രി സെല്‍ഷ്യസെത്തി. ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയില്‍ വേനല്‍കാല രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ജനങ്ങള്‍ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കാറ്റ് കനക്കുന്നതിനാല്‍ കടല്‍ യാത്രയും ഒഴിവാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x