Currency

ഒമാനിലെ പ്രഥമ ബലൂണ്‍ കാര്‍ണിവലിന് 20ന് തുടക്കം

സ്വന്തം ലേഖകന്‍Monday, July 8, 2019 4:15 pm

മസ്‌കത്ത്: ഒമാനിലെ പ്രഥമ ബലൂണ്‍ കാര്‍ണിവലിന് വേദിയൊരുങ്ങുന്നു. ജൂലൈ 20നും ഓഗസ്റ്റ് 25നും ഇടയില്‍ സഹ്നൂത്ത് മേഖലയില്‍ നടക്കുന്ന കാര്‍ണിവല്‍ ഗള്‍ഫ് തലത്തില്‍ തന്നെ ആദ്യത്തേതാകും. ഖരീഫ് സീസന്റെ ഭാഗമായാണ് കാര്‍ണിവല്‍ അരങ്ങേറുന്നതെന്ന് വിനോദ സഞ്ചാര മന്ത്രാലയം വ്യക്തമാക്കി. ടൂറിസം മന്ത്രാലയമാണു കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

ഖരീഫ് കാലത്ത് സഹ്നൂത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്കു ബലൂണ്‍ പുതിയ അനുഭവം സമ്മാനിക്കും. പെരുന്നാള്‍ അവധി ദിനങ്ങളും കഴിഞ്ഞാണ് ബലൂണ്‍ ഫെസ്റ്റിവല്‍ സമാപിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x