
ഒമാന്‍: കഴിഞ്ഞ വര്‍ഷം അറബ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ഒമാനിലെന്ന് റിപ്പോര്‍ട്ട്. 19.6 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഒമാനില്‍ ലഭിച്ചത്. സൗദി അറബ്യേയാണ് രണ്ടാം സ്ഥാനത്ത്. 15.5 ശതകോടി ഡോളറാണ് ഇവിടെ ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള യു.എ.ഇക്ക് ലഭിച്ചത് 14.1 ശതകോടി ഡോളറാണ്.
അറബ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ ഇന്‍വെസ്റ്റ്മെന്റ് അട്രാക്ടീവ്നെസ് സൂചിക പ്രകാരം 19.6 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഒമാനില്‍ ലഭിച്ചത്. 44 കമ്പനികളിലെ 57 പദ്ധതികളിലായാണ് ഒമാനില്‍ വിദേശ നിക്ഷേപം ലഭിച്ചത്. ഈ പദ്ധതികളിലൂടെ 10,897 തൊഴിലവസരങ്ങളും ഉണ്ടായി.
കഴിഞ്ഞ വര്‍ഷം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങള്‍ക്ക് 635 വിദേശ പദ്ധതികളാണ് ലഭിച്ചത്. 51.6 ശതകോടി ഡോളറിന്റെ മൂല്ല്യമാണ് ഈ നിക്ഷേപങ്ങള്‍ക്കുള്ളത്. മൊത്തം അറുപതിനായിരം തൊഴിലവസരങ്ങളാണ് ഇവയില്‍ സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.