
ഒമാന്‍: മെയ് അവസാനം വരെ ഒമാനിലെത്തിയത് 14 ലക്ഷം വിനോദ സഞ്ചാരികള്‍. ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നെത്തിയവരാണ് സഞ്ചാരികളിലേറെയും. ഇന്ത്യയില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.
മെയ് മാസത്തില്‍ മാത്രം 1.99 ലക്ഷം വിനോദ സഞ്ചാരികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ എത്തിയവരേക്കാള്‍ 18.2 ശതമാനം അധികമാണിത്. 4.78 ലക്ഷം പേരാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളില്‍ നിന്ന് എത്തിയത്. 1.61 ലക്ഷം പേര് ഇന്ത്യയില്‍ നിന്ന് എത്തിയപ്പോള്‍ ജര്‍മനിയില്‍ ഒരു ലക്ഷം പേരും ബ്രിട്ടനില്‍ നിന്ന് 80,000 പേരും ഇറ്റലിയില്‍ നിന്ന് 44000 പേരും എത്തിയതായി കണക്കുകള്‍.
ഒമാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതില്‍ ഒമാന്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്.
ടൂറിസം മന്ത്രാലയത്തിന്റെ പ്രചരണ പരിപാടികളുടെ ഫലമായി ഒമാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ദൃശ്യമാണ്. മുപ്പത് ലക്ഷത്തിലധികം സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.