Currency

ഗോ എയര്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Sunday, July 21, 2019 6:06 pm

മസ്‌കത്ത്: ബജറ്റ് വിമാന കമ്പനിയായ ഗോ എയറിന്റെ മസ്‌കത്ത്- മുംബൈ സര്‍വീസിന് തുടക്കമായി. പ്രതിദിന സര്‍വിസുകളാണുള്ളത്. കണ്ണൂരിന് പിന്നാലെ മസ്‌കത്തിലേക്കുള്ള ഗോ എയറിന്റെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വിസാണിത്. വെബ്‌സൈറ്റ് പ്രകാരം 61 റിയാല്‍ മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. മുംബൈയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയെത്തിയ ആദ്യ വിമാനത്തിന് പരമ്പരാഗത രീതിയിലുള്ള വാട്ടര്‍ സല്യൂട്ടോടെയാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരവേല്‍പ് നല്‍കിയത്.

അര്‍ധരാത്രി 12.25ഓടെയെത്തിയ ജി എട്ട് വിമാനത്തില്‍ 170ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരിച്ചുള്ള വിമാനം പുലര്‍ച്ചെ 1.25ന് പുറപ്പെട്ട് 5.45ഓടെ മുംബൈയിലെത്തി. മികച്ച പ്രതികരണമാണ് സര്‍വീസിന് ലഭിക്കുന്നതെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.

വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സര്‍വിസെന്നും ജെറ്റ് എയര്‍വേസ് സര്‍വിസ് അവസാനിപ്പിച്ചതിന്റെ ഒഴിവിലല്ലെന്നും അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു. ഉടന്‍ ഉണ്ടാകില്ലെങ്കിലും മസ്‌കത്തില്‍നിന്ന് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വിസ് തുടങ്ങാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x