Currency

കാറിന്റെ പിന്‍ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കും

സ്വന്തം ലേഖകന്‍Sunday, July 21, 2019 6:24 pm

ദോഹ: ഗതാഗത നിയമങ്ങളുടെ പുതിയ ഭേദഗതിയില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. ഓരോ 2 വര്‍ഷം കൂടുമ്പോഴും ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്താറുണ്ട്. പിന്നിലെ സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി വ്യക്തമാക്കി.

പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു പുതിയ നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച് സാദ് അല്‍ഖര്‍ജി സൂചന നല്‍കിയത്. പുതിയ നിയമ നിര്‍മാണത്തിന് കീഴില്‍ ഗൂഗിള്‍ ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും ഗതാഗത ലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. ഡ്രൈവിങ്ങിനിടെ ഗൂഗിള്‍ ഗ്ലാസുകളുടെ ഉപയോഗം ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നും അല്‍ ഖര്‍ജി ചൂണ്ടിക്കാണിച്ചു.

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ റോഡ് അപകടമരണങ്ങളില്‍ ഗണ്യമായ കുറവാണുള്ളത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിലും കുറവുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കുക എന്നതു ഗൗരവത്തോടെ ഡ്രൈവര്‍മാര്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x