Currency

ഒമാനില്‍ 272 തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Tuesday, July 23, 2019 2:17 pm

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു. രാജ്യം ജൂലൈ 23ന് 49ാമത്തെ നവോത്ഥാന ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. മോചിപ്പിക്കപ്പെടുന്നവരില്‍ 88 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്ക് ഭരണാധികാരി നല്‍കിയ മാപ്പിന്റെ ആനുകൂല്യം ലഭിക്കും. ആധുനിക ഒമാനിലേക്ക് ചുവടുവെച്ചുകൊണ്ട് 49 വര്‍ഷം മുന്‍പ് സുല്‍ത്താന്‍ ഖാബൂസ് ബ്ലസ്ഡ് റിനൈസന്‍സ് മാര്‍ച്ച് നയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് രാജ്യം നവോത്ഥാന ദിനം ആഘോഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x