
മസ്കത്ത്: ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ വെള്ളിനാണയം പുറത്തിറക്കുന്നു. 49ാമത് നവോത്ഥാനദിനത്തിന്റെയും സുല്‍ത്താന്‍ സായുധസേനാ മ്യൂസിയത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായി സുല്‍ത്താന്‍ സായുധസേന മേധാവിയുടെ ഓഫിസുമായി ചേര്‍ന്നാണ് നാണയം പുറത്തിറക്കിയത്.
സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന നാണയത്തിന് അതിന്റെ മുഖവിലയ്ക്ക് അനുസരിച്ച് നിയമപരമായ കൈമാറ്റ മൂല്യമുണ്ടാകും. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വില വ്യതിയാനം അനുസരിച്ച് നാണയ വിലയില്‍ വ്യത്യാസം ഉണ്ടാകും. സുല്‍ത്താന്‍ സായുധസേനാ മ്യൂസിയത്തില്‍ ഈ മാസം 25ന് നടക്കുന്ന ചടങ്ങിലാണ് നാണയം ഔദ്യോഗികമായി പുറത്തിറക്കുക. പൊതുജനങ്ങള്‍ക്ക് 28 മുതല്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് നാണയം ലഭ്യമാകും.
നാണയത്തിന്റെ ഒരുവശത്ത് ഖഞ്ജറിന്റെ ചിത്രമാണ് ഉള്ളത്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നും സെന്‍ട്രല്‍ ബാങ്ക് ഒമാന്‍ എന്നും ഇംഗ്ലീഷിലും അറബിയിലും എഴുതിയിട്ടുണ്ട്. നാണയത്തിന്റെ മൂല്യവും ഈ വശത്താണ് ഉണ്ടാവുക. മറുവശത്ത് സുല്‍ത്താന്‍ സായുധസേനാ മ്യൂസിയത്തിന്റെ കളര്‍ ചിത്രവും സേന ചീഫ് ഓഫ് സ്റ്റാഫ് ഓഫിസിന്റെ ലോഗോയും ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.