Currency

ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ വര്‍ധന

സ്വന്തം ലേഖകന്‍Wednesday, July 24, 2019 2:30 pm

ദോഹ: ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ 18.9 ശതമാനം വര്‍ധനം. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് 9,387,314 യാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 7,89,2456 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെക്കാള്‍ 18.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ വന്നുപോയ വിമാനങ്ങളുടെ എണ്ണം 56,452 ആണ്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെക്കാള്‍ 5.5. ശതമാനമാണു വര്‍ധന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x