Currency

പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളില്‍ റെയ്ഡ്

സ്വന്തം ലേഖകന്‍Saturday, July 27, 2019 4:11 pm

മസ്‌കത്ത്: ഒമാനില്‍ ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. അല്‍ മാബിലയിലെ തെക്കന്‍ മേഖലയിലായിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന വീടുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റിയുടെ കെട്ടിട ഉപയോഗ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ പ്രവാസി ബാച്ചിലര്‍മാരെ താമസിപ്പിച്ചിരുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇത്തരത്തില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുന്നത് നിയമലംഘനമാണെന്നും ഇത് സാമൂഹിക സുരക്ഷക്ക് ഭീഷണിയാണെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x